BollywoodCinemaGeneralLatest NewsNEWS

‘സ്കൂളിൽ ആൺകുട്ടികൾ എന്നെ പിന്തുടരുന്നത്  കണ്ടതോടെ  ഇറുകിയ വസ്ത്രം ധരിക്കുന്നതിൽ നിന്ന് അച്ഛൻ  വിലക്കി’ ;  വെളിപ്പെടുത്തലുമായി  പ്രിയങ്ക ചോപ്ര 

ഞാൻ പൂർണാർഥത്തിൽ ഒരു സ്ത്രീയായി മാറിയത് കണ്ട് അച്ഛൻ ഞെട്ടി

ബോളിവുഡിന്റെ പ്രിയ നായികയാണ് പ്രിയങ്ക ചോപ്ര.  ഭർത്താവ് നിക് ജോനാസിനൊപ്പം അമേരിക്കയിലാണ്  താരം   താമസിക്കുന്നത്. ഇപ്പോഴിതാ  തന്റെ അച്ഛനുമായി ഇടയ്ക്ക് ഈഗോക്ലാഷ് ഉണ്ടായിരുന്നതായി   വെളിപ്പെടുത്തിരിക്കുകയാണ്  താരം.  ഒരു മാസികക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ കൗമാരലൈഫിനെ കുറിച്ച് പ്രിയങ്ക തുറന്ന് പറഞ്ഞത്.

’12ആം വയസില്‍ ചുരുളമുടിയും   പരന്ന നെഞ്ചുമുള്ള ഒരു കുട്ടിയായിട്ടാണ്  താന്‍ അമേരിക്കയിലേക്ക് പോയത്.  എന്നാല്‍ തിരിച്ച് വന്നപ്പോൾ 16 വയസുള്ള വലിയ പെണ്ണായായിരുന്നു ഞാൻ.  ഞാൻ പൂർണാർഥത്തിൽ ഒരു സ്ത്രീയായി മാറിയത് കണ്ട് അച്ഛൻ ഞെട്ടി. തിരിച്ചെത്തിയ  എനിക്ക് വേണ്ടി

എന്തെല്ലാം ചെയ്യണമെന്ന് അദ്ദേഹത്തിനു കൂടുതൽ ധാരണയൊന്നും ഉണ്ടായിരുന്നില്ല പ്രിയങ്ക പറഞ്ഞു.സ്കൂളിൽ ആൺകുട്ടികൾ എന്നെ  പിന്തുടർന്നിരുന്നത് പിതാവിനെ അസ്വസ്ഥനാക്കിയിരുന്നതായും പ്രിയങ്ക വ്യക്തമാക്കി. അതുവരെ പുരോഗമന ചിന്താഗതിക്കാരനായ അച്ഛന്റെ പിന്നീടുള്ള പ്രവർത്തികൾ തികച്ചും വ്യത്യസ്തമായിരുന്നു എന്നും താരം പറഞ്ഞു. ‘അച്ഛൻ എപ്പോഴും വീടിന്റെ ജനാലകൾ അടച്ചുവെച്ചു.

ഇറുകിയ വസ്ത്രം ധരിക്കുന്നതിൽ നിന്ന് എന്നെ വിലക്കുകയും ചെയ്തു. ഇത് ഞങ്ങൾക്കിടയിൽ വലിയതോതിലുള്ള    ഈഗോ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനു കാരണമായി. എന്നാൽ പിന്നീട് ഏറ്റവും അടുത്ത സുഹൃത്തായി അച്ഛൻ മാറുകയും  ചെയ്തു  പ്രിയങ്ക  പറഞ്ഞു.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button