BollywoodCinemaGeneralLatest NewsNEWS

മോന് കേക്ക് ഉണ്ടാക്കി തരാം, ഒന്ന് മസാജ് ചെയ്യാമോ; വൈറലായി ശിൽപ്പഷെട്ടിയുടെ വീഡിയോ

സോഷ്യൽ മീഡിയയിൽ ഏറെ ഫോളേവേഴ്സുള്ള താരം കൂടിയാണ് ശിൽപ്പ

കൊറോറകാരണം വീട്ടിൽ ഇരിക്കുകയാണ് താരങ്ങൾ, ലോക്ഡൗണിനിടെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം സിനിമാ താരങ്ങള്‍ പങ്കുവെക്കാറുണ്ട്, മകന്‍ വിയാന്‍ മസാജ് ചെയ്തു കൊടുക്കുന്ന വീഡിയോയാണ് ശില്‍പ്പ ഷെട്ടി പങ്കുവച്ചിരിക്കുന്നത്, കേക്ക് ഉണ്ടാക്കിത്തരാം എന്ന വാഗ്ദാനം നല്‍കിയാണ് അയാനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നത്.

The Commonwealth Observance Service at Westminster Abbey in London attended by Shilpa Shetty
Photo by Ian Jones

സത്യത്തിൽ”എന്റെ അമ്മ ഇത് ഷൂട്ട് ചെയ്യുന്നുവെന്ന് അറിയില്ലായിരുന്നുവെങ്കിലും … ഇങ്ങനെയൊരു അമൂല്യ നിമിഷം അവര്‍ക്ക് പകര്‍ത്താന്‍ കഴിഞ്ഞു, ഈ വീഡിയോ കാണുമ്പോള്‍ കുട്ടികളുണ്ടാകുന്നത് അനുഗ്രഹമാണെന്നും നിങ്ങളുടെ കുട്ടിയുമായി ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ നടത്താമെന്നും എനിക്ക് മനസ്സിലായി…അവനോടൊപ്പമുള്ള എല്ലാ തമാശകളും ഞാന്‍ ആസ്വദിക്കുന്നു, അവന്റെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നത് ഒരു മനോഹരമായ വികാരമാണ്…നാമെല്ലാവരും മുമ്പത്തേതിനേക്കാള്‍ ശക്തരായവരില്‍ നിന്ന് പുറത്തുവരട്ടെ” എന്നാണ് ശില്‍പ്പ വീഡിയോ ഷെയര്‍ ചെയ്ത് കുറിച്ചിരിക്കുന്നത്.

കുഞ്ഞ് വിയാന്റെ കുസൃതി നിറഞ്ഞ വീഡിയോയും സംഭാഷണവുമെല്ലാം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു, സോഷ്യൽ മീഡിയയിൽ ഏറെ ഫോളേവേഴ്സുള്ള താരം കൂടിയാണ് ശിൽപ്പാ ഷെട്ടി.

https://www.instagram.com/p/B-jBsERpkXb/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button