BollywoodCinemaGeneralLatest NewsNEWS

അമ്മയുടെ  ഇത്തരം വാക്കുകൾ  തന്നെ പേടിപ്പെടുത്തുന്നു ;  വെളിപ്പെടുത്തലുമായി ബോളിവുഡ് താരം   സെയ്ഫ് അലി ഖാന്‍

എനിക്ക് അമ്മയുടെ കാര്യമോര്‍ത്ത് എന്നും ആശങ്കയാണ്

മുംബൈയിൽ  താമസിക്കുമ്പോഴും  ഡല്‍ഹിയില്‍ താമസിക്കുന്ന തന്റെ അമ്മ ഷര്‍മിള ടഗോറിനെ കുറിച്ചുള്ള ആധിയാണെന്ന്   പറയുകയാണ്   നടൻ   സെയ്ഫ് അലി ഖാന്‍.  മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ ഷര്‍മിളയെക്കുറിച്ചും സഹോദരി സാബയെകുറിച്ചുമുള്ള തന്റെ ആകുലതകള്‍ സെയ്ഫ് പങ്കുവച്ചത്. ഭാര്യ കരീന കപൂറിനും മകന്‍ തൈമൂറിനുമൊപ്പമാണ്  സെയ്ഫ് അലി ഖാന്‍ ഇപ്പോൾ താമസിക്കുന്നത്.

‘എനിക്ക് അമ്മയുടെ കാര്യമോര്‍ത്ത് എന്നും ആശങ്കയാണ്. പക്ഷേ, ഇപ്പോള്‍ പെട്ടന്നാണ് അമ്മ വളരെ ബൗദ്ധികമായി സംസാരിക്കാന്‍ തുടങ്ങിയത്. തനിക്ക് എല്ലാം തികഞ്ഞ പരിപൂര്‍ണമായ ജീവിതമാണ് ലഭിച്ചതെന്നും ഒന്നിനെക്കുറിച്ചും പശ്ചാത്താപം ഇല്ലെന്നുമൊക്കെയാണ് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത് തന്നെ പേടിപ്പെടുത്തുന്നു  താരം  പറഞ്ഞു.

‘എന്റെ സഹോദരി സാബ ഞാനുമായി പിണക്കത്തിലാണ്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് മുന്‍കൂട്ടി ഞങ്ങള്‍ക്ക് അറിയാമെന്നും എനിക്കിപ്പോള്‍ അവളെ  കാണാന്‍ സാധിക്കുന്നിലെങ്കിലും   ഞങ്ങള്‍ ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ട്  ലോക്ക്ഡൗണ്‍ കാലം ദുരിതമാണെങ്കിലും  വ്യക്തികളെ ഒന്നിപ്പിക്കുന്ന ടെക്‌നോളജിക്ക് നന്ദി താരം  പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button