CinemaGeneralLatest NewsMollywoodNEWS

ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു

കൊറോണ വൈറസ് പടരുന്ന സഹ്യചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്ന് താരം അറിയിച്ചിരുന്നു

നർത്തകിയും നടിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. പ്രശസ്ത സിനിമ താരം നടി
ഊർമിള ഉണ്ണിയുടെ മകൾ കൂടിയാണ് ഉത്തര ഉണ്ണി. കുറിച്ച് മാസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റയെ വിവാഹ നിശ്ചയം നടന്നിരുന്നത്. വളരെ ലളിതമായ ചടങ്ങിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നിരുന്നത്. തുടർന്ന് ഏപ്രിൽ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് കൊറോണ വൈറസ് പടരുന്ന സഹ്യചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്ന് താരം അറിയിച്ചിരുന്നു. കൂടാതെ സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തുമെന്നും വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിരുന്നു.

ഇപ്പോഴിത മറ്റൊരു തീരുമാനവുമായി എത്തിയിരിക്കുകയാണ് താരം. ഏപ്രിൽ 5 ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും കൊവിഡ്, ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ് വിവാഹം നീട്ടിവെച്ചിരിക്കുന്നത്. കൂടാതെ ആഗസ്റ്റിൽ വിവാഹമുണ്ടാകുമെന്നും കൊച്ചിയിൽ വെച്ചാകും നടക്കുക എന്നും ഉത്തര ഉണ്ണി വ്യക്തമാക്കി. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് നായരാണ് ഉത്തരയുടെ വരൻ.

shortlink

Related Articles

Post Your Comments


Back to top button