GeneralKollywoodLatest News

പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ച് അപകടം; ലോക്ഡൗണില്‍ കാര്‍ അപകടത്തില്‍ നടിക്കും സുഹൃത്തിനും ഗുരുതര പരിക്ക്

ഇവരുടെ കാറില്‍ കെഎസ്പി ക്ലിയര്‍ പാസ് ഒട്ടിച്ചിരുന്നതായും എന്നാല്‍ ഇവര്‍ പാസ് നേടിയതിന്റെ ഉദ്ദേശം പരിശോധിക്കുകയാണെന്നും പോലീസ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൌണില്‍ ആണ്. എന്നാല്‍ ലോക്ഡൌണ്‍ ദിനത്തില്‍ വിലക്ക് ലംഘിച്ച നടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ബംഗ്ലൂരുവില്‍ നടന്ന കാര്‍ അപകടത്തില്‍ നടി ഷര്‍മീല മാന്ദ്രെക്കും സുഹൃത്ത് ലോകേഷ് വസന്തിനും ഗുരുതര പരിക്ക്.

വസന്ത്‌നഗറില്‍ വച്ച് ഇരുവരും സഞ്ചരിച്ച കാര്‍ റെയില്‍വേ പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക്ഡൗണ്‍ ലംഘിച്ചതിന് ഷര്‍മീലക്കും ലോകേഷിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കാറില്‍ കെഎസ്പി ക്ലിയര്‍ പാസ് ഒട്ടിച്ചിരുന്നതായും എന്നാല്‍ ഇവര്‍ പാസ് നേടിയതിന്റെ ഉദ്ദേശം പരിശോധിക്കുകയാണെന്നും പറഞ്ഞ പോലീസ് ലോക്ക്ഡൗണ്‍ ഓര്‍ഡറുകള്‍ ലംഘിച്ച് സന്തോഷയാത്രയ്ക്ക് ഇറങ്ങിയതായി കണ്ടെത്തിയാല്‍, എന്‍ഡിഎംഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button