CinemaGeneralKollywoodLatest NewsNEWS

കൊറോണ വൈറസ് : ദുരിതമനുഭവിക്കുന്നവര്‍ക്ക് 1.25 കോടി രൂപ നല്‍കി തല അജിത്ത്

രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു

കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് തമിഴ് നടൻ അജിത്തും. രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതിലേക്ക് ഒന്നേകാൽ കോടി രൂപയാണ് അജിത് സംഭാവനയായി നൽകിയത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും സംഭാവനയായി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button