CinemaGeneralKollywoodLatest NewsNEWS

ബൈക്കിൽ ലോകസഞ്ചാരത്തിന് ഒരുങ്ങി അജിത്ത് കുമാർ

വലിമൈയിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അജിത്ത് കുമാര്‍ റഷ്യയിലെ ബൈക്ക് യാത്ര ആരംഭിച്ചിരിക്കുന്നത്

ആരാധകരുടെ പ്രിയ നടനാണ് അജിത്ത് കുമാർ. ഇപ്പോഴിതാ സിനിമയോടൊപ്പം തന്നെ തന്റെ മറ്റൊരു ക്രെയ്‌സും വെളിപ്പെടുത്തുകയാണ് അജിത്ത്. യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള താരം ബൈക്കിൽ ലോകസഞ്ചാരത്തിന് ഒരുങ്ങുവാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

റഷ്യയിലാണ് അജിത്ത് കുമാറിന്‍റെ ബൈക്കിലുള്ള പുതിയ റോഡ് ട്രിപ്പ്. ‘വലിമൈ’യുടെ അവസാന ഷെഡ്യൂളിനുവേണ്ടി റഷ്യയില്‍ എത്തിയതായിരുന്നു അദ്ദേഹം. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തിനു ശേഷമുള്ള ഒരു വിശ്രമവേളയായാണ് അദ്ദേഹം ബൈക്ക് ട്രിപ്പിനെ കാണുന്നതെന്നും ബൈക്കില്‍ ഒരു ലോകപര്യടനം നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്നും അജിത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനായുള്ള പരിശീലനം എന്ന നിലയ്ക്കാണ് നേരത്തെ ‘വലിമൈ’ ഷൂട്ട് ഇടവേളയില്‍ ഹൈദരാബാദില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള യാത്രയെന്നും അറിയുന്നു. ഇത്തരത്തിൽ യാത്രകൾ നടത്തിയവരുമായി നടൻ കൂടിക്കാഴ്ച നടത്തിയെന്നും എല്ലാം ചോദിച്ച് മനസിലാക്കിയെന്നുമാണ് റിപ്പോർട്ടുകൾ.

വലിമൈയിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അജിത്ത് കുമാര്‍ റഷ്യയിലെ ബൈക്ക് യാത്ര ആരംഭിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലാണ് സഞ്ചാരം.ഇന്ത്യയിലേക്ക് തിരിച്ച് വിമാനം കയറുംമുന്‍പ് 5000 കിലോമീറ്റര്‍ ബൈക്കില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം അജിത്ത് കുമാറിന്‍റെ പുതിയ ബൈക്ക് ട്രിപ്പിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button