CinemaGeneralLatest NewsMollywoodNEWS

ആ സിനിമയുടെ വിജയം ഞങ്ങള്‍ പ്രതീക്ഷിച്ചതാണ് പക്ഷെ പരാജയപ്പെട്ടു: ബോബി സഞ്ജയ്‌

'നിർണ്ണായകം' ഒക്കെ നമ്മൾ വളരെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ്

ബോബി – സഞ്ജയ്‌ ടീം എഴുതുന്ന സ്ക്രിപ്റ്റ്  ഒരു സംവിധായകനിലെ വിശ്വാസമാണ്. വാണിജ്യപരമായും അല്ലാതെയും ഹിറ്റായി മാറുമെന്നുള്ള വിശ്വാസം. അങ്ങനെ എഴുതി ഹിറ്റാക്കിയ നിരവധി സിനിമകള്‍ ബോബി സഞ്ജയ്‌മാരുടെ ലിസ്റ്റിലുണ്ട്. ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ എന്ന ടാഗില്‍ അടയാളപ്പെടുമ്പോഴും പാളിപ്പോയ ശ്രമങ്ങളെക്കുറിച്ച് ഒരു പ്രമുഖമ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബോബി സഞ്ജയ്‌ ടീം തുറന്നു പറഞ്ഞിരുന്നു. ഓരോ സിനിമയ്ക്കും ആവശ്യമായ ചില പൊടിക്കൈ ഉണ്ടെന്നും അത് മുന്‍കൂട്ടി അറിഞ്ഞു കൊണ്ട് തിരക്കഥ എഴുതുക ഏറെ പ്രയാസകരമാണെന്നും ബോബി സഞ്ജയ്‌ ടീം പറയുന്നു. മമ്മൂട്ടി ചിത്രം വണ്‍ എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്ന ബോബി സഞ്ജയ്‌മാരുടെ പുതിയ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ കഥയും ബോബി സഞ്ജയ്‌ ടീമിന്‍റെതാണ്

‘ഞങ്ങൾ തിരക്കഥയെഴുതുന്ന എല്ലാ സിനിമകളും തിയേറ്ററിൽ വിജയിക്കണം എന്ന് കരുതി തന്നെയാണ് എഴുതുന്നത്. അതിൽ ചിലതു പരാജയപ്പെടുന്നു ചിലത് വിജയിക്കുന്നു. ‘നിർണ്ണായകം’ ഒക്കെ നമ്മൾ വളരെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ്. എല്ലാ സിനിമയിലും ജനങ്ങൾക്ക് ആവശ്യമുള്ള എന്തോ ചില സീക്രട്ടുകൾ ഉണ്ട്. ആ പൊടിക്കൈ എന്താണെന്ന് മുൻകൂട്ടി അറിയുക പ്രയാസകരമാണ്’.

shortlink

Related Articles

Post Your Comments


Back to top button