CinemaGeneralLatest NewsMollywoodNEWS

ചെപ്പടി കുന്നില്‍ ചിന്നി ചിണങ്ങും ചക്കരപൂവേ; ജംഗിള്‍ ബുക്ക് തിരിച്ചുവരുന്നു

റുഡ്യാഡ് ക്ലിപ്പിംങ് ഇതേ പേരിലെഴുതിയ നോവലായിരുന്നു ജംഗിള്‍ ബുക്കിന്റെ പ്രചോദനം

നമ്മൾ തൊണ്ണൂറുകളില്‍ വളര്‍ന്ന കുട്ടികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കാര്‍ട്ടൂണായ ജംഗിള്‍ ബുക്ക് തിരിച്ചുവരുന്നു, ജംഗിള്‍ ബുക്ക് വീണ്ടും സംപ്രേക്ഷണം ചെയ്യുന്ന വിവരം ദുരദര്‍ശന്‍ തന്നെയാണ് ഔദ്യോഗിക സംവിധാനത്തിലൂടെ അറിയിച്ചിരിക്കുന്നത്,, ഏപ്രില്‍ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണിക്കാണ് ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്യുക.

കൃത്യമായി പറഞ്ഞാൽ തൊണ്ണൂറുകളില്‍ വളര്‍ന്ന കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ടി.വി ഷോകളിലൊന്നായിരുന്നു ജംഗിള്‍ ബുക്ക്,, വീഡിയോ ഗെയിമും സ്മാര്‍ട്ട്‌ഫോണുകളും സ്വപ്‌നങ്ങളില്‍ പോലുമില്ലാത്ത കാലത്ത് ജംഗിള്‍ ബുക്ക് ഒരു ആഢംബരം തന്നെയായിരുന്നു,, ജംഗിള്‍ബുക്കിനായി മാത്രം കാത്തിരുന്ന ഞായറാഴ്ച്ചകളും ജംഗിള്‍ ബുക്കിലെ ‘ചെപ്പടി കുന്നില്‍ ചിന്നി ചിണങ്ങും ചക്കരപൂവേ…’ എന്ന പാട്ടും കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ നിന്നും തുടച്ചുമാറ്റാനാവില്ല.

ഇതിനായി റുഡ്യാഡ് ക്ലിപ്പിംങ് ഇതേ പേരിലെഴുതിയ നോവലായിരുന്നു ജംഗിള്‍ ബുക്കിന്റെ പ്രചോദനം,, കാട്ടിലകപ്പെടുന്ന മനുഷ്യക്കുട്ടിയും ഈ മനുഷ്യക്കുട്ടിയെ വളര്‍ത്തുന്ന ചെന്നായ്ക്കൂട്ടവും മറ്റു മൃഗങ്ങളും ചേര്‍ന്ന് അക്കാലത്തെ കുട്ടികള്‍ക്ക് ഒന്നാന്തരം സ്വപ്ന ലോകമാണ് ഒരുക്കിയിരുന്നത്,, ഇന്ത്യന്‍ പശ്ചാത്തലത്തിലെ പുസ്തകമാണെങ്കിലും ആദ്യം അനിമേഷന്‍ സീരീസായി 1989-90ല്‍ സംപ്രേക്ഷണം ചെയ്തത് ജപ്പാനിലായിരുന്നു.

എന്നാൽ ഇത് വന്‍ഹിറ്റായതോടെ വൈകാതെ ഇന്ത്യയടക്കം വിവിധ ലോകരാജ്യങ്ങള്‍ ജംഗിള്‍ ബുക്ക് വ്യത്യസ്തഭാഷകളില്‍ അവതരിപ്പിച്ചു. 1993ലായിരുന്നു ദൂരദര്‍ശന്‍ ആദ്യമായി ജംഗിള്‍ ബുക്ക് സംപ്രേക്ഷണം ചെയ്തത്.

shortlink

Post Your Comments


Back to top button