CinemaGeneralLatest NewsMollywoodNEWS

അവരുടെ കണ്ണുനീരാണ് എന്നെ മോശം സിനിമകളിലെത്തിച്ചത്: ജയറാം

ഒരാളുടെ മുഖത്ത് നോക്കി 'നോ' അല്ലെങ്കില്‍ എന്നെ കൊണ്ട് അത് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ പഠിക്കണം

ഹിറ്റ് സിനിമകള്‍ക്കൊപ്പം നിരവധി പരാജയ സിനിമകളിലും ജയറാം നായകനായി അഭിനയിച്ചിട്ടുണ്ട്. വാണിജ്യപരമായ തട്ടിക്കൂട്ട് തല്ലിപൊളി സിനിമകളില്‍ ജയറാം തുടര്‍ച്ചയായി നായക പദവി അലങ്കരിക്കുന്നത് ഒരു കാലത്ത് മലയാള സിനിമയുടെ സ്ഥിരം കാഴ്ചയായിരുന്നു. താന്‍ എന്ത് കൊണ്ട് ഇത്രയധികം മോശം സിനിമകളില്‍ വന്നുപെട്ടു എന്നതിന് കൃത്യമായ ഉത്തരം നല്‍കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം.

‘എനിക്ക് വലിയ ബുദ്ധിമുട്ടുള്ള  ഒരു കാര്യമായിരുന്നു ഒരുകാലത്ത് ‘നോ’ എന്ന് പറയാന്‍. സിനിമയില്‍ ആദ്യം പഠിക്കേണ്ടത് ‘നോ’ എന്ന് പറയാനാണ്. അത് പഠിക്കണം എന്നുള്ളതാണ് അടുത്ത ജനറേഷന് കൊടുക്കാവുന്ന ഏറ്റവും നല്ല പാഠം. ‘എസ്’ പറയാന്‍ എളുപ്പമാണ്. പക്ഷെ ‘നോ’ അങ്ങനെയല്ല. ഒരാളുടെ മുഖത്ത് നോക്കി ‘നോ’ അല്ലെങ്കില്‍ എന്നെ കൊണ്ട് അത് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ പഠിക്കണം. ഒരുകാലത്ത് എനിക്കത് വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ എത്രയോ മോശപ്പെട്ട സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു നിര്‍മ്മാതാവ് വന്നു കഴിഞ്ഞ സിനിമയില്‍ എനിക്ക് അത്രയും നഷ്ടമായി, എനിക്ക് ഇനി ഒരു സിനിമ ചെയ്തു വിജയിക്കാതെ നിലനില്‍പ്പില്ല എന്നൊക്കെ പറഞ്ഞുള്ള അവരുടെ കണ്ണുനീര്‍ കാണുമ്പോള്‍ ഞാന്‍ ആ സിനിമയില്‍ സൈന്‍ ചെയ്തു പോകും. എന്റെ ഒരു ശീലം അതായിരുന്നു. അവര്‍ക്കും അറിയാം ഞാന്‍ അത് ചെയ്യുമെന്ന്. ഇപ്പോള്‍ ഒരാളോട് നോ പറയാന്‍ ഞാന്‍ കറക്റ്റായി പഠിച്ചു’. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ജയറാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button