BollywoodGeneralLatest News

കനികയ്ക്കെതിരെ നിയമനടപടി; പോലീസ് ചോദ്യം ചെയ്യും

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരം കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ഗായിക കനിക കപൂറിനു കൊറോണ സ്ഥിരീകരിച്ചത്. ആറാമത്തെ പരിശോധനയില്‍ കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സ നടത്തിയ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് കനിക വീട്ടിലേയ്ക്ക് പോയി. കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തയായ ​ കനിക കപൂറിനെ പൊലീസ് ചോ​ദ്യം ചെയ്യും . 14 ദിവസത്തെ സമ്ബര്‍ക്കവിലക്കിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ .

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരം കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . രോഗവിവരം മറച്ചുവെച്ച്‌ പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം വ്യാപിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ് എടുത്തിരിക്കുന്നത്.

ലണ്ടനില്‍ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close