CinemaGeneralKollywoodLatest NewsNEWS

‘മകൻ ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നു’; സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കി സൂപ്പർ താരം

ഇത് കണ്ട് ഞെട്ടിപ്പോയി, ഔദ്യോഗിക

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍,, മകന്‍ ധ്രൂവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്,, എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് താരത്തിന്റെ വക്താവ് സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കി.

പ്രമുഖ ”നടന്‍ വിക്രമിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും നിങ്ങളെ അറിയിക്കുന്നതിനാണിത്,, ഇത് കണ്ട് ഞെട്ടിപ്പോയി, ഔദ്യോഗിക ഉറവിടം അന്വേഷിക്കാതെ ആളുകള്‍ക്ക് എങ്ങനെ അത്തരം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നതില്‍ ആശ്ചര്യപ്പെടുന്നു” എന്നാണ് സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നത്.

കൂടാതെ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു താരമെന്നും മണിരത്‌നം ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്‍വനി’ലും താരം എത്തുമെന്നും സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കുന്നുണ്ട്, ‘കാദരം കൊണ്ടേന്‍’ ആണ് വിക്രത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button