പ്രേഷകരുടെ ഇഷ്ടപെട്ട താരജോഡികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ പ്രേഷകരുടെ പങ്കവെച്ചിട്ടുമുണ്ട്. തങ്ങളുടെ പ്രണയത്തിനു സഹായിച്ച താരങ്ങളെ പറ്റിയെല്ലാം ജയറാമും എപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ ഇവരുടെ പ്രണയത്തിനു കൂട്ട് നിന്ന കഥയുമായി എത്തിയിരിക്കുകയാണ് ഉർവശി.
ജയറാം നായകനായ സിനിമയില്‍ ഇനി പാര്‍വതിയെ അഭിനയിക്കാന്‍ വിടില്ല എന്ന നിലയില്‍ വരെ രൂക്ഷമായ അന്നത്തെ സംഭവത്തെ കുറിച്ചാണ് ഉര്‍വ്വശി അഭിമുഖത്തില്‍ മനസുതുറന്നത്.
സ്വാഗതം എന്ന സിനിമയില്‍ ഞാനും ജയറാമും പാര്‍വതിയുമെല്ലാം ഉണ്ടായിരുന്നു. അന്ന് അവരുടെ പ്രണയം ശക്തമായി നിൽക്കുന്ന സമയമാണ് . ഞാനാണേല്‍ ഫുള്‍ സപ്പോര്‍ട്ടും. ജയറാമിനെ അടുത്തിരുത്തി കൊണ്ട് പാര്‍വതിയുടെ റൂമിലേക്ക് ഫോണ്‍ ചെയ്യും, അമ്മയായിരിക്കും ഫോണ്‍ എടുക്കുന്നത്.ഞാനാണ് വിളിക്കുന്നതെന്ന രീതിയില്‍ അമ്മ പാര്‍വതിക്ക് ഫോണ്‍ കൊടുക്കും. ആ സമയം ഞാന്‍ ജയറാമിന് ഫോണ്‍ കൈമാറും. അമ്മ പിന്നീട് ഇതറിഞ്ഞതോടെ ഈ പൊടിയാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് പറയും. അതൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ഭയങ്കര രസകരമായ കാര്യങ്ങളാണ്.
ജയറാമും ഉർവശിയും നിരവധി ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ചിട്ടുണ്ട്. ജയറാമിന്റെ മകൻ കാളിദാസനും ഇപ്പോൾ സിനിമയിൽ തിരക്കുള്ള നായകനായി മാറിയിരിക്കുകയാണ്. മകൾ മാളവിക സിനിമയിൽ ഇല്ലെങ്കിലും മോഡലിംഗും പരസ്യത്തിലൂടെ ഒക്കെ തിളങ്ങി നിൽക്കുന്നു.
Post Your Comments