GeneralLatest NewsMollywood

പെൺവേഷത്തിലും ആൺവേഷത്തിലുമെത്തി പ്രേക്ഷകരുടെ ‘കിളി പറത്തിയ ‘സൈക്കോ സൈമൺ’

അഞ്ചാം പാതിരയുടെ അസോസിയേറ്റ് ഡയറക്ടറായ അമൽ സി. ബേബിയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സുധീറിനെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് അഞ്ചാം പാതിരയും സൈക്കോ സൈമണും. പെൺവേഷത്തിലും ആൺേവഷത്തിലുമെത്തി പ്രേക്ഷകരുടെ ‘കിളി പറത്തിയ’ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് നടന്‍ സുധീർ സൂഫി. മേക്കപ്പ് ആർടിസ്റ്റ് ആയി സിനിമയിലെത്തിയ സുധീര്‍ സൈക്കോ സൈമണായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അഞ്ചാം പാതിരയുടെ അസോസിയേറ്റ് ഡയറക്ടറായ അമൽ സി. ബേബിയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സുധീറിനെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. ആകാശഗംഗ 2വിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

വേഷം ചെറുതാണെങ്കിലും തിയറ്ററുകളിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ച കഥാപാത്രമായിരുന്നു സുധീറിന്റെ സൈക്കോ സൈമൺ. സംവിധായകൻ മിഥുൻ മാനുവൽ തന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് സുധീർ പറയുന്നു. നാട്ടിലൊക്കെ ഒരുപാട് പേർ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും പ്രേക്ഷകര്‍ കഥാപാത്രം ഏറ്റെടുത്തു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button