CinemaGeneralLatest NewsMollywoodNEWS

‘കഴിഞ്ഞ ദിവസം പ്രവാസികളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കരഞ്ഞു ഇപ്പോൾ തെങ്ങിൽ വലിഞ്ഞ് കയറുന്നു’ ; മഞ്ജു പത്രോസിനെതിരെ സോഷ്യൽ മീഡിയ

മഞ്ജു പങ്കുവെച്ച ഒരു  യൂ ട്യൂബ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ മിനി സ്‌ക്രീൻ രംഗത്തെത്തിയ താരമാണ് മഞ്ജു പത്രോസ്. പിന്നീട് മാറിമായത്തിൽ അഭിനയിക്കുകയും അതിലൂടെ മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ മഞ്ജു പത്രോസ് കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ഒരു യൂ ട്യൂബ് വ്‌ളോഗറും കൂടിയായ മഞ്ജു ബ്ലാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ഒരു  യൂ ട്യൂബ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്.

പ്രകൃതിദത്തമായ സോമരസം, രുചിച്ചു നോക്കാത്തവർ കുറവായിരിക്കും പക്ഷേ അതെവിടെ നിന്നു ഉണ്ടാകുന്നു എന്നറിയാമെങ്കിലും എങ്ങനെ എന്നറിയാവുന്നവർ ചുരുക്കം ആയിരിക്കും.കള്ള് ഉണ്ടാവുന്നത്‌ എങ്ങനെ എന്നറിയാൻ തങ്ങളും നടത്തി ഒരു യാത്ര കള്ള് ചെത്താൻ പോരുന്നോ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് മഞ്ജു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ വീഡിയോയ്‌ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപേ തന്നെ മഞ്ജു പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. വളരെ ഇമോഷണൽ കുറിപ്പായത് കൊണ്ട് തന്നെ നിരവധി പേരാണ് മഞ്ജുവിനെ പിന്തുണ നൽകി രംഗത്ത് വന്നത്. എന്നാൽ ഇപ്പോൾ താരം പങ്ക് വച്ച പുതിയ വീഡിയയോയ്ക്ക് എന്ത് പ്രഹസനമാണ് മഞ്ജു എന്നാണ് ചിലർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button