CinemaGeneralMollywoodNEWS

രണ്ടായിരത്തില്‍ ഞാന്‍ അഭിനയിച്ച ഒരു സിനിമയുമില്ല : കാരണം പറഞ്ഞു വിജയരാഘവന്‍

ഒരേ ടൈപ്പ് വേഷങ്ങള്‍ തുടരെ തുടരെ വന്നപ്പോള്‍ രണ്ടായിരം എന്ന വര്‍ഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് മനപൂര്‍വ്വം ബ്രേക്ക് എടുത്തു

മലയാളത്തില്‍ വിജയ രാഘവന്‍ എന്ന നടന്‍ നായകനായി മാത്രം ഒതുങ്ങി കൂടിയ താരമല്ല. സിനിമയെ ടോട്ടലായി സപ്പോര്‍ട്ട് ചെയ്യുന്ന മികവുറ്റ കഥാപാത്രങ്ങളായി വിജയ രാഘവന്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍ നായകനായി മാത്രം സിനിമയില്‍ തുടരണമെന്ന ചിന്ത തന്നെ ഒരിക്കലും ഭരിച്ചിരുന്നില്ലെന്ന് തുറന്നു പറയുകയാണ് വിജയ രാഘവന്‍.

‘നായകനായി അഭിനയിച്ചാല്‍ ചെയ്യുന്നതെല്ലാം ഒന്ന് തന്നെയാണ്. കുറെ നാള്‍ നായകനായി തുടര്‍ന്നപ്പോള്‍ അതില്‍ ഒരു സംതൃപ്തി തോന്നിയിരുന്നില്ല. ഒരേ ടൈപ്പ് വേഷങ്ങള്‍ തുടരെ തുടരെ വന്നപ്പോള്‍ രണ്ടായിരം എന്ന വര്‍ഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് മനപൂര്‍വ്വം ബ്രേക്ക് എടുത്തു. രണ്ടായിരത്തില്‍ ഞാന്‍ അഭിനയിച്ച ഒരു സിനിമയും മലയാളത്തില്‍ ഉണ്ടായിട്ടില്ല. നടനെന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മുന്നില്‍ വരണമെന്നാണ് ആഗ്രഹം. സ്ഥിരം പോലീസ് വേഷങ്ങള്‍ ചെയ്യാന്‍ പോലും എനിക്ക് മടിയുണ്ടായിരുന്നു. ‘ഏകലവ്യന്‍’ എന്ന സിനിമയില്‍ രണ്‍ജി പണിക്കര്‍ എനിക്ക് മാറ്റിവച്ചിരുന്നത് ഒരു പോലീസ് വേഷമായിരുന്നു, അത് ഞാന്‍ തിരസ്കരിച്ചിട്ടാണ് അതിലെ വില്ലന്‍ കഥാപാത്രത്തെ ചോദിച്ചു വാങ്ങിയത്. കുറേയധികം സിനിമകളില്‍ നായകനായി അഭിനയിക്കേണ്ടി വന്നപ്പോള്‍ അതില്‍ നിന്നും പുറത്തു കടക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു’. വിജയരാഘവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button