GeneralKollywoodLatest News

ഇത് നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്‍; വിക്രമിന് മകന്റെ സര്‍പ്രൈസ്

താരത്തിന്‍റെ ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചാണ് ധ്രുവ് ആശംസ നേര്‍ന്നത്.

തെന്നിന്ത്യയുടെ സൂപ്പര്‍താരമാണ് വിക്രം. ചിയാന്‍ എന്ന് വിളിപ്പേരുള്ള വിക്രം ഇന്നു അമ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മകനും നടനുമായ ധ്രുവ്.

താരത്തിന്‍റെ ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചാണ് ധ്രുവ് ആശംസ നേര്‍ന്നത്. ”ജന്മദിനാശംസകള്‍ ചിയാന്‍… ഇതാ നിങ്ങളുടെ ഏറ്റവും വലിയ ആരാധകന്‍ നല്‍കുന്ന വീഡിയോ” എന്ന കുറിപ്പോടെയാണ് ധ്രുവ് വീഡിയോ പങ്കുവച്ചത്.

https://www.instagram.com/tv/B_Eqg0onwT6/?utm_source=ig_web_copy_link

ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ധ്രുവനച്ചത്തിരം, മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍, ആര്‍ എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മഹാവീര്‍ കര്‍ണ്ണ തുടങ്ങിയ ഒരുപിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്

shortlink

Related Articles

Post Your Comments


Back to top button