CinemaGeneralKollywoodLatest NewsNEWS

എന്റെ സമ്പാദ്യമെല്ലാം തീരുകയാണ്, എങ്കിലും ലോണെടുത്ത് ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ ഞാൻ സഹായിക്കും ; നടൻ പ്രകാശ്‌രാജ്

ലോക്ഡൗണിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളെ പ്രകാശ് രാജ് സഹായിച്ചിരുന്നു

കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവരെ ബാങ്ക് ലോണെടുത്തും സഹായിക്കുമെന്ന് നടന്‍ പ്രകാശ് രാജ്.

‘എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന്‍ സഹായിക്കും. കാരണം എനിക്കറിയാം, എനിക്ക് ഇനിയും സമ്പാദിക്കാം. ഇപ്പോള്‍ ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം.’ട്വീറ്ററിൽ പ്രകാശ്‌രാജ് കുറിച്ചു.

 

ലോക്ഡൗണിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളെ പ്രകാശ് രാജ് സഹായിച്ചിരുന്നു. 30 ദിവസവേതനക്കാരെ തന്റെ ഫാം ഹൗസില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഒപ്പം ദിവസക്കൂലിയില്‍ ജീവിക്കുന്നവർക്ക് മുന്‍കൂറായി ശമ്പളം നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button