CinemaGeneralLatest NewsMollywoodNEWS

ലിയാം നീസന്റെ മാസ് ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്‌ത്‌ ഉണ്ണി മുകുന്ദന്‍

ലിയാം നീസന്റെ ഡയലോഗുകള്‍ ഫോണിലൂടെ മാസായി തന്നെയാണ് ഉണ്ണിയും പറഞ്ഞത്

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യൽ മീഡിയിൽ  സജീവമായ താരം ലോക് ഡൗണ്‍ സമയത്ത് കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

 

 

View this post on Instagram

 

I didn’t know who he was ?P.S: Blame it on the Quarantine ?#Taken #LiamNeeson #Iconic @anuprnair

A post shared by Unni Mukundan (@iamunnimukundan) on

ഇപ്പോഴിതാ ലിയാം നീസന്റെ ടേക്കണ്‍ എന്ന ചിത്രത്തിലെ ഒരു മാസ് സീന്‍ അഭിനയിച്ചുകൊണ്ടുള്ള വിഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. സീരിയസായി അഭിനയിച്ചുകൊണ്ടിരുന്ന രംഗത്തിന്റെ ക്ലൈമാക്‌സില്‍ ഉണ്ണി മുകുന്ദന്‍ ഒരു സ്‌പെഷ്യല്‍ ട്വിസ്റ്റ് കൊണ്ടുവന്നതോടെ ആ മാസ് രംഗം പൊട്ടിച്ചിരിപ്പിക്കുന്ന സീനായി മാറി. തന്റെ മകളെ തട്ടിക്കൊണ്ടു പോയവരോട് ലിയാം നീസണ്‍ ഫോണില്‍ കൂടി സംസാരിക്കുന്ന രംഗമാണ് ഉണ്ണി വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ലിയാം നീസന്റെ ഡയലോഗുകള്‍ ഫോണിലൂടെ മാസായി തന്നെയാണ് ഉണ്ണിയും പറഞ്ഞത്. എന്നാല്‍ അവസാനമായപ്പോള്‍ മറുവശത്ത് നിന്ന് ലഭിക്കുന്ന മറുപടിയാണ് എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button