BollywoodCinemaGeneralLatest NewsNEWS

ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ പിതാവ് അന്തരിച്ചു

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച മുംബയിലായിരുന്നു അന്ത്യം

ബോളിവുഡിലെ മുതിർന്ന നടൻ മിഥുൻ ചക്രവർത്തിയുടെ പിതാവ് ബസന്തകുമാർ ചക്രവർത്തി അന്തരിച്ചു. 95- വയസായിരുന്നു അദേഹത്തിന്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച മുംബയിലായിരുന്നു അന്ത്യം.

അതേസമയം  ഷൂട്ടിംഗിനിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മിഥുന്‍ ചക്രവര്‍ത്തി ബംഗളൂരുവില്‍ കുടുങ്ങിയിരിക്കുകയാണ്. മാര്‍ച്ച് 24ന് രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അവിടെ പെട്ടുപോകുകയായിരുന്നു താരം . നടനെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button