BollywoodGeneralLatest News

സുഹൃത്തുമായി അടുപ്പം!! കല്യാണ കത്തുവരെ തയ്യാറാക്കിയ നടി സംഗീതയുടെ ആ വിവാഹം മുടങ്ങിയതിങ്ങനെ

ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം

താര പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ പ്രണയ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍. ഐശ്വര്യറായി, കത്രീന കയിഫ് തുടങ്ങി നിരവധി നായികമാരുമായുള്ള പ്രണയ വാര്‍ത്തകള്‍ ഒരുകാലത്ത് ഹിന്ദി സിനിമാ ലോകത്തെ ചൂടന്‍ ചര്‍ച്ചകള്‍ ആയിരുന്നു.

നീണ്ട പത്തു വര്‍ഷത്തെ പ്രണയമായിരുന്നു സല്‍മാന്‍ ഖാനും നടി സംഗീത ബിജ്‌ലാനിയും. വിവാഹ തീയതി വരെ നിശ്ചയിച്ച ഈ പ്രണയ ബന്ധം അവസാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സല്‍മാന്‍ ഖാന്‍ ഇത് വരെ വിവാഹം ചെയ്യാതിരിക്കുന്നത് കൊണ്ട് തന്നെ ഈ പ്രണയകഥ ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

ദീർഘനാൾ പ്രണയിച്ചതിന് ശേഷം സൽമാനും സം​ഗീതയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ തിയ്യതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ആ വിവാഹം ഉപേക്ഷിക്കപ്പെട്ടു. തന്റെ സുഹൃത്ത് സോമി അലിയുമായി സൽമാന് ബന്ധമുണ്ടെന്ന് സംശയിച്ചാണ് സം​ഗീത വിവാഹത്തിൽ നിന്ന് പിൻമാറിയത്.

സൽമാനിൽ നിന്ന് വേർപിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധവും നീണ്ടുപോയില്ല. 2010 ല്‍ ഇരുവരും വിവാഹമോചിതരായി.

ഈ അടുത്ത സമയത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ വിവാഹത്തില്‍ താൻ വിശ്വസിക്കുന്നില്ലെന്ന് സൽമാൻ തുറന്നു ‌പറഞ്ഞു.” ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം’- സല്‍മാന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button