GeneralLatest NewsMollywood

പട്ടം ഉണ്ടാക്കി പറപ്പിച്ച് സൗബിൻ; മറ്റ് നടന്മാരില്‍നിന്നും സൗബിന്‍ നിന്നും വ്യത്യസ്തനാകുന്നത് ഇങ്ങനെ

പട്ടം ഉണ്ടാക്കുന്നതിന്റെയും പിന്നീട് വീടിനു മുകളിൽ പോയി അതു പറപ്പിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്നു രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ 31 ദിനങ്ങള്‍ പിന്നിടുകയാണ്. ഈ ലോക്ഡൗൺ കാലത്ത് താരങ്ങൾ സോഷ്യല്‍ മീടിയയ്ല്‍ സജീവമാണ്. വ്യായാമമുറകളും പാട്ടു പാടിയും ഡാൻസ് ചെയ്തും വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തും ആരാധകരുമായി പല താരങ്ങളുംസംവദിക്കാറുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് നടനും സംവിധായകനുമായ സൗബിൻ സാഹിർ.

സൗബിൻ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന സിനിമയില്‍ പട്ടം പറത്തലിനെക്കുറിച്ചുള്ള മനോഹര ദൃശ്യങ്ങളുണ്ട്‌. അതുപോലെ വീട്ടിലിരുന്ന് പട്ടമുണ്ടാക്കി പറപ്പിച്ചു ലോക്ഡൗൺ ദിനങ്ങളിൽ സമയം ചിലവഴിക്കുകയാണ് സൗബിൻ. താരം തന്നെയാണ് പട്ടം ഉണ്ടാക്കുന്നതിന്റെയും പിന്നീട് വീടിനു മുകളിൽ പോയി അതു പറപ്പിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വൈറലായ വിഡിയോയുടെ താഴെ നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

View this post on Instagram

#pattam

A post shared by Soubin Shahir (@soubinshahir) on

shortlink

Related Articles

Post Your Comments


Back to top button