GeneralHollywoodLatest News

നല്ല ക്ഷീണവും തളര്‍ച്ചയും; കൊറോണ പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തി നടി

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച മുതല്‍ നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കൊറോണ ടെസ്റ്റ് നടത്തുകയായിരുന്നു.

ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ ആരാധകര്‍ ഏറ്റെടുത്ത സ്പാനിഷ് വെബ്സീരീസാണ് ലാ ര കാസ ഡി പാപ്പല്‍ അല്ലെങ്കില്‍ മണി ഹേയ്സ്റ്റ്. സീരിസിന്റെ നാലാം സീസണ്‍ ഏപ്രില്‍ 3 മൂന്നിന് ആയിരുന്നു നെറ്റ്ഫ്ലിക്സില്‍ ആരംഭിച്ചത്. ദിവസങ്ങള്‍ കൊണ്ട് തന്നെ സീരീസ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായ ഈ ഷോയില്‍ പോലീസ് ഉദ്യോഗസ്ഥയായി എത്തുന്ന താരത്തിനു കൊറോണ പോസിറ്റീവ്. റാക്വല്‍ മുറിലോതന്നെയാണ് കൊറോണ സ്ഥിരീകരിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിരിക്കുന്നത്.

ക്വാറന്റൈന്‍ ചിതരം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം പങ്കുവച്ചത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ… കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച മുതല്‍ നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കൊറോണ ടെസ്റ്റ് നടത്തുകയായിരുന്നു. ഫലം പോസിറ്റീവായിരുന്നു. അതേസമയം തന്റെ ആരോഗ്യ സഥിതിയില്‍ പരിഭ്രാന്തരാകേണ്ടന്നും നടി ആരാധകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം എല്ലാവര്‍ക്കും തന്നെ പോലെ ഉറപ്പ് തരാന്‍ കഴിയില്ല. കൊവിഡിനെ നിസാരമായി കാണരുത്. ജീവന്‍ തന്നെ അപകടത്തിലാകാമെന്നും താരം പറഞ്ഞു. അതേസമയം ഇത് എത്രകാലം മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button