GeneralLatest NewsMollywood

‘മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലിയുടെ വിളിയെത്തി’

നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമര്‍പ്പണവുമാണെന്ന് ആ വാക്കുകളില്‍ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു

ലോക്ക്ഡൗണില്‍ മോഹന്‍ലാലിന്റെ ഫോണ്‍വിളി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച്‌ നടന്‍ ഹരീഷ് പേര‌ടി. തന്റെ പുതിയ വീടിന്റെ താമസത്തിന് എത്താനായില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി… റെഡ്ചില്ലിസ്,ലോഹം,പുലിമുരുകന്‍,കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാന്‍ …പ്രത്യേകിച്ചും നാടകത്തില്‍ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കള്‍ക്ക് അദ്ദേഹം തരുന്ന ബഹുമാനം. നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമര്‍പ്പണവുമാണെന്ന് ആ വാക്കുകളില്‍ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…
അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് …എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താന്‍ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു…..

shortlink

Related Articles

Post Your Comments


Back to top button