GeneralLatest NewsMollywoodNEWSWOODs

ഇനി ജനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉണ്ടാക്കുന്നവന്റെ കൈയ്യും കാലും തകർത്ത് ബോംബുകൾ നൂറ് തവണ നിങ്ങളോട് ആണയിട്ടു: ഹരീഷ്

ബോംബുകൾ സമാധാനം ആഗ്രഹിക്കുന്നു...അവരെ വെറുതേ വിടുക ...

നാടൻ ബോംബിന്റെ ജനാധിപത്യ ബോധവും ഭരണഘടനാ സ്നേഹവും പരിഷ്കൃതർ എന്ന് നടിക്കുന്ന നമുക്കില്ലാതെ പോയെന്നു നടൻ ഹരീഷ് പേരടി. ഇനി ജനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് ഉണ്ടാക്കുന്നവന്റെ കയ്യും കാലും ബോബുകൾ തകർക്കുന്നതെന്നെങ്കിലും തിരിച്ചറിയൂവെന്നും ഹരീഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. പാനൂർ ബോബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പ്രതികരണം.

read also: പെണ്ണും പെണ്ണും പ്രണയിച്ചാൽ ആണിൻ്റെ നെഞ്ച് തകരുമോ? രാമുവിൻ്റെ മനൈവികളുടെ കഥ

പോസ്റ്റ് പൂർണ്ണ രൂപം

ഉണ്ടാക്കുന്നവന്റെ മൂലം പൂരാടമാക്കുന്ന നാടൻ ബോംബിന്റെ ജനാധിപത്യ ബോധവും ഭരണഘടനാ സ്നേഹവും പരിഷ്കൃതർ എന്ന് നടിക്കുന്ന നമുക്കില്ലാതെ പോയതെന്താണ്..ബോംബുകൾ ഇനി ജനിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ഉണ്ടാക്കുന്നവന്റെ കൈയ്യും കാലും തകർത്ത് അവർ നൂറ് തവണ നിങ്ങളോട് ആണയിട്ടു…എന്നിട്ടും നിങ്ങൾ എന്തിനാണ് അവരെ ഉണ്ടാക്കുന്നത്…ബോംബുകൾ സമാധാനം ആഗ്രഹിക്കുന്നു…അവരെ വെറുതേ വിടുക …🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button