GeneralLatest NewsNEWSTV Shows

വിവാദ യൂട്യൂബർ സീക്രട്ട് ഏജന്റ് ഉൾപ്പെടെ പുതിയ ആറുപേർ ബിഗ് ബോസിൽ : ഷോ ഇനി സംഭവബഹുലമാകും

സിജോ തല്‍ക്കാലത്തേയ്‍ക്ക് മാറിനില്‍ക്കുകയാണ്

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ 6- ൽ സീക്രട്ട് ഏജന്റ് എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടംനേടുന്ന സായ് കൃഷ്‍ണ, നടൻ അഭിഷേക് ശ്രീകുമാര്‍, അവതാരക നന്ദന, എല്‍ജിബിടിക്യു ആക്റ്റിവിസ്റ്റ് അഭിഷേക് ജയദീപ്, അവതാരക പൂജ, ഡിജെ സിബിൻ എന്നിവർ മത്സര രംഗത്തേയ്ക്ക്. വൈല്‍ഡ് കാര്‍ഡ് എൻട്രിയായായാണ് ഇവർ ബിഗ് ബോസ് ഷോയില്‍ എത്തിയിരിക്കുന്നത്. ആറു പേരും മോഹൻലാലിനൊപ്പം വേദിയിൽ നിൽക്കുന്ന വീഡിയോ ചാനൽ പുറത്തു വിട്ടിട്ടുണ്ട്.

read also: ഇനി ജനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉണ്ടാക്കുന്നവന്റെ കൈയ്യും കാലും തകർത്ത് ബോംബുകൾ നൂറ് തവണ നിങ്ങളോട് ആണയിട്ടു: ഹരീഷ്

ജാസ്‍മിൻ, റെസ്‍മിൻ, ജാൻമണി, ജിന്റോ, ഗബ്രി, ഋഷി, ശ്രീതു കൃഷ്‍ണ, ശരണ്യ, അപ്‍സര തുടങ്ങിയവര്‍ക്ക് പുറമേ അൻസിബ, അര്‍ജുനും, നോറ ശ്രീരേഖ എന്നിവർ ഇപ്പോൾ ഷോയിലുണ്ട്. പരുക്കേറ്റ സിജോ തല്‍ക്കാലത്തേയ്‍ക്ക് മാറിനില്‍ക്കുകയാണ്. നിയമം ലംഘിച്ചതിന്റെ പേരില്‍ റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. രതീഷ്, കോമണര്‍ നിഷാന, നടൻ സുരേഷ് മേനോൻ, നടി യമുന എന്നിവർ ഷോയിൽ നിന്നും പുറത്തായി.

shortlink

Related Articles

Post Your Comments


Back to top button