GeneralLatest NewsMollywood

ഒരേ ചിത്രത്തില്‍ അഭിനയിച്ചു എന്നാല്‍ മോഹന്‍ലാലിന്റെ കൂടെ ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല!!

വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, 'ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ'...

സിനിമാ സീരിയല്‍ രംഗത്ത് സ്വഭാവ നടനായി ശ്രദ്ധിക്കപ്പെട്ട നടന്‍ രവി വള്ളത്തോള്‍ വിടവാങ്ങി. കോട്ടയം കുഞ്ഞച്ചന്‍, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദര്‍ തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമായ ഈ കലാകാരന്‍ ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് പ്രിയനടന്റെ വിയോഗം. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലുമൊത്ത് ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് തനിക്ക് നഷ്ടമാണെന്ന് പലപ്പോഴും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സീനില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലാലുമൊത്ത് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് രവി വള്ളത്തോള്‍ മുന്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രവി വള്ളത്തോളിന്റെ വാക്കുകള്‍ ഇങ്ങനെ….. ‘എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹന്‍ലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേര്‍ക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, ‘ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ’…ഞാന്‍ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാല്‍ ആയിരുന്നു നായകന്‍, രേവതിക്കൊരു പാവക്കുട്ടി. കാലാപാനിയില്‍ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ല”.

shortlink

Related Articles

Post Your Comments


Back to top button