CinemaGeneralLatest NewsNEWS

ജോഷിയുടെ ഹിറ്റ് ചിത്രം റൺവേയിൽ ആദ്യം നിശ്ചയിച്ചിരുന്ന നായകൻ മമ്മൂട്ടി

ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്

ജോഷിയുടെ സംവിധാനത്തിൽ 2004 -ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘റൺവേ’. ദിലീപിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് റൺവേ. വാളയാർ പരമശിവം എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയത്. കാവ്യ മാധവൻ ആയിരുന്നു ചിത്രത്തിലെ നായിക.

ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. റൺവേ എന്ന ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന കഥാപാത്രം മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നുള്ള വാർത്ത.

ചിത്രത്തിനുള്ള അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും പിന്നീട് എന്തോ കാരണങ്ങളാൽ അഡ്വാൻസ് തുക തിരികെ നൽകി മമ്മൂട്ടി പിൻമാറുകയായിരുന്നു. പിന്നീട് ആ കഥാപാത്രം ദിലീപിനെ തേടി എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button