മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. എന്നാല്‍ നടന്‍ മുരളിയുമായി ഒരിക്കല്‍ പിണങ്ങേണ്ടിവന്നുവെന്നും എന്നാല്‍ അതിനു പിന്നിലെ കാരണം എന്താണെന്ന് ഇന്നും കൃത്യമായി തനിക്കറിയില്ലെന്നും മമ്മൂട്ടി മുന്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടന്‍ മുരളിയെ പറ്റി ഇമോഷണലായി സംസാരിക്കുന്ന മമ്മൂട്ടിയുടെ ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു.
‘ഞാന്‍ ആര്‍ക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്. ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിനായിരിക്കും. ഞാനും മുരളിയും സിനിമയില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു ഇമോഷണല്‍ ലോക്കുണ്ട്. സുഹൃത്തുക്കളാണെകിലും ശത്രുക്കളാണെങ്കിലും ആ ലോക്ക് ഉണ്ടാകാറുണ്ട്. ഇന്‍സ്‌പെക്ടര്‍ ബല്‍റാം അമരം ചിത്രത്തില്‍ അത് കാണാന്‍ കഴിയും . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മുരളി യ്ക്ക് ഞാന്‍ ശത്രുവായി . പിന്നീട് അകന്നു പോയി . ഒരിക്കലും ആ കാരണം എന്താണെന്ന് എനിയ്ക്കറിയില്ല. ഞാന്‍ തെറ്റായിട്ട് ന്നും ചെയ്തിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന് ശത്രുവായി മാറിയതെന്ന് അറിയില്ല . ആ പരിഭവത്തിന് കാരണം പറയാതെയാണ് മുരളി യാത്രയായത്” വികാരഭരിതനായി മമ്മൂട്ടി പങ്കുവച്ചു.
Post Your Comments