CinemaGeneralKollywoodLatest NewsNEWS

തന്റെ കയ്യിലുള്ള ബാല്യകാല ചിത്രം ഇത് മാത്രം ; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി തെന്നിന്ത്യൻ താരസുന്ദരി

നിരവധി താരങ്ങളാണ് ഇത്തരത്തിൽ തങ്ങളുടെ  കുട്ടിക്കാല ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്

ലോക്ക‌ഡൗൺ കാലത്ത് തങ്ങളുടെ പഴയകാല ചിത്രങ്ങൾ തപ്പിയെടുത്ത് ആരാധകർക്കായി ഷെയർ ചെയ്യുകയാണ് താരങ്ങൾ . നിരവധി താരങ്ങളാണ് ഇത്തരത്തിൽ തങ്ങളുടെ  കുട്ടിക്കാല ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നടി ഖുശ്ബുവിന്റെ കുട്ടിക്കാലചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കുട്ടിക്കാലത്തിന്റെ ഓർമയ്ക്കായി തന്റെ കയ്യിലുള്ള ഏക ചിത്രം എന്നാണ് ഖുശ്ബു ഇതിനെ വിശേഷിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ ചിത്രത്തിൽ നിന്നും താരത്തെ തിരിച്ചറിയാനാവില്ല.

 

 

View this post on Instagram

 

#BabyKhushbu only personal pic I have of me as a child. ?❤?❤

A post shared by Khush (@khushsundar) on

ഓർമകളുടെ ആൽബത്തിൽ നിന്നും പി ബാലചന്ദറിനൊപ്പമുള്ള ഒരു ചിത്രവും കഴിഞ്ഞ ദിവസം ഖുശ്ബു പങ്കുവച്ചിരുന്നു. “ഈ ഇതിഹാസത്തെ മിസ് ചെയ്യുന്നു. അദ്ദേഹത്തോട് സംസാരിക്കുന്നത്, അദ്ദേഹത്തിന്റെ ഫോൺ കോളുകൾ, എന്നോട് ദേഷ്യപ്പെടുന്നത്, അദ്ദേഹത്തിന്റെ ഉപദേശങ്ങൾ, അദ്ദേഹത്തിനൊപ്പം കാർഡ് കളിക്കുന്നത്, ഒന്നു കെട്ടിപ്പിടിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രകൾ എല്ലാം മിസ് ചെയ്യുന്നു,” എന്നാണ് ഖുശ്ബു കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button