CinemaGeneralMollywoodNEWSUncategorized

എനിക്കൊപ്പം രാത്രിയില്‍ ഒരു മുറി ഷെയര്‍ ചെയ്‌താല്‍ ചിലപ്പോള്‍ തന്നെ തട്ടികളയുമെന്ന് സിദ്ധിഖ് പറയാറുണ്ട്‌: ബി ഉണ്ണികൃഷ്ണന്‍

അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവുമധികം പ്രചോദനം തന്നിട്ടുള്ളത്

‘ജലമര്‍മ്മരം’ എന്ന ഷോര്‍ട്ട് ഫിലിം സംവിധായകനില്‍ നിന്ന് പോപ്പുലര്‍ മലയാള സിനിമയിലേക്കുള്ള ബി ഉണ്ണികൃഷ്ണന്‍റെ മാറ്റം വളരെ പെട്ടന്നായിരുന്നു. സമാന്തര ചിത്രം ചെയ്തു തുടങ്ങിയ തന്റെ സിനിമാ ജീവിതം പിന്നീട് വാണിജ്യ സിനിമകളിലേക്ക് മാറിയതിന്റെ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍.

“ഞാന്‍ എങ്ങനെ പോപ്പുലര്‍ സിനിമയിലേക്ക് വന്നു എന്ന് പറഞ്ഞാല്‍ എനിക്ക് അത്തരം സിനിമകളോട് സാധാരണ ആര്‍ട്സ് ഫിലിം മേക്കേഴ്സ് ചെയ്യുന്ന ഒരു അകലം എനിക്ക് ഇല്ല എന്നുള്ളതാണ് സത്യം. ഞാന്‍ എല്ലാത്തരം സിനിമകളും എന്‍ജോയ് ചെയ്യുന്നൊരളാണ്. പ്രത്യേകിച്ച് എനിക്ക് ത്രില്ലേഴ്സ് ഇഷ്ടപ്പെട്ട ഒരു വിഭാഗമാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട ഫിലിം മേക്കര്‍ എന്ന് പറയുന്നത് ആല്‍ബര്‍ട്ട് ഹിച്ച് കോക്കാണ്. അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവുമധികം പ്രചോദനം തന്നിട്ടുള്ളത്. അപ്പോള്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു.അങ്ങനെയാണ് ഞാന്‍ ജനപ്രിയസിനിമയുടെ വഴിയിലേക്ക് വരുന്നത്. നടന്‍ സിദ്ധിഖ് എന്നോട് പറയും “രാത്രിയില്‍ എവിടേലും താമസിക്കുക ആണേല്‍ ഉണ്ണിയുടെ കൂടെ ഒരു മുറി ഷെയര്‍ ചെയ്യാന്‍ എനിക്ക് പേടിയാണ് ഇയാള്‍ രാത്രിയില്‍ എന്നെ കൊന്നാലോ എന്ന്”. ബി ഉണ്ണി കൃഷ്ണന്‍ ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ‘ജലമര്‍മ്മരം’ പോലെ ഒരു ഷോര്‍ട്ട് ഫിലിം എടുത്ത ശേഷം പോപ്പുലര്‍ സിനിമയിലേക്ക് കടന്നു വരാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button