CinemaGeneralKollywoodMollywoodNEWS

അപ്രതീക്ഷിത പരാജയമായ ആ മമ്മൂട്ടി ചിത്രം തമിഴിൽ രജനീകാന്തിന് വേണ്ടി ആലോചിച്ചത്!

വലിയ താരനിരയെ കാസ്റ്റ് ചെയ്ത 'ദിനരാത്രങ്ങൾ' പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ തന്നെ ഗംഭീര സക്സസ് ആകുമെന്ന് പലരും വിധിയെഴുതിയിരുന്നു

മലയാളത്തിൽ ചില സിനിമകളുടെ വിധി അങ്ങനെയാണ്! വലിയ പ്രതീക്ഷകളില്ലാതെ വന്ന് ചരിത്ര വിജയം കൈപ്പിടിയിലൊതുക്കുന്ന ചിത്രങ്ങൾ! പ്രതീക്ഷയോടെ വന്നിട്ടും പ്രേക്ഷകർ കൈവിടുന്ന ചിത്രങ്ങൾ! അങ്ങനെ ബോക്സ് ഓഫീറ്റ് ഹിറ്റുകൾ പ്രവചിക്കാൻ കഴിയാത്ത നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് .1988-ൽ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത ‘ദിനരാത്രങ്ങൾ’ എന്ന മമ്മൂട്ടി ചിത്രവും അപ്രതീക്ഷിതമായ ഒരു വിധിയുടെ പര്യായമായിരുന്നു. മമ്മൂട്ടി-ജോഷി – ഡെന്നീസ് ജോസഫ് ടീമിന്റെ പുതിയ ചിത്രം ന്യുഡൽഹിക്ക് ശേഷം വരുമ്പോൾ പ്രേക്ഷകർക്കും അതൊരു ആവേശമായിരുന്നു. വലിയ താരനിരയെ കാസ്റ്റ് ചെയ്ത ‘ദിനരാത്രങ്ങൾ’ പ്രിവ്യൂ ഷോ കഴിഞ്ഞപ്പോൾ തന്നെ ഗംഭീര സക്സസ് ആകുമെന്ന് പലരും വിധിയെഴുതിയിരുന്നു. ടി ദാമോദരൻ അഞ്ചോളം തവണ സിനിമ കാണാൻ വന്ന ശേഷം പറഞ്ഞത്. “ഇത് തനിക്ക് എഴുതാൻ കഴിഞ്ഞില്ലല്ലോ” എന്ന സങ്കടമാണ്.

പ്രഗൽഭരുടെ വലിയ നിര തന്നെ ഈ സിനിമ സൂപ്പർ ഹിറ്റാകുമെന്ന് വിധിയെഴുതി. പക്ഷേ മലയാള സിനിമയിൽ തിരുത്തപ്പെടാൻ കഴിയാത്ത ചില അപൂർവ്വ വിധികളുണ്ട്. ചില ചിത്രങ്ങൾക്ക് .ദിനരാത്രങ്ങൾ എന്ന സിനിമയും അതിനടയിലെ ജീവനറ്റ സിനിമയായി പ്രേക്ഷകർക്കിടയിൽ നിലകൊണ്ടു. മമ്മൂട്ടിയും ഒരു രണ്ടാം ന്യുഡൽഹി ആവർത്തിക്കുമെന്ന് കരുതിയിടത്ത് ദിനരാത്രങ്ങൾ ബോക്സ് ഓഫീസിൽ നില തെറ്റി വീണു. പക്ഷേ സിനിമ സാമ്പത്തികമായി  പരാജയപ്പെടുമ്പോൾ അതൊരു മോശം സിനിമയല്ലെന്ന തിരിച്ചറിവോടെയാണ് ആ സിനിമ തമിഴിൽ ചെയ്യാൻ ഭാരതി രാജ എത്തിയത്. മലയാള സിനിമയിലെ സൂപ്പർ താരം അഭിനയിച്ചു പരാജയപ്പെട്ട ചിത്രം തമിഴിൽ രജനികാന്തിന് വേണ്ടി ചെയ്യാനായിരുന്നു ഭാരതി രാജ ആലോചിച്ചത് പക്ഷേ ആ സമയം ഭാരതി രാജയ്ക്ക് കൂടുതൽ പ്രതീക്ഷയുള്ള മറ്റൊരു പ്രോജക്റ്റ് വന്നതിനാൽ ഈ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button