Latest NewsMollywoodNEWS

ലോക്ക്ഡൗണില്‍ മുങ്ങി സിനിമ മേഖല ; മലയാളം സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു

കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തീയേറ്ററുകള്‍ അടഞ്ഞുതന്നെ ഇരിക്കുന്നതിനാല്‍ സിനിമ മേഖല വന്‍ നഷ്ടമാണ് നേരിടുന്നത്. മലയാള സിനിമയ്ക്ക് മാത്രം ഏകദേശം 600 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക കണക്ക്. വിഷു, റംസാന്‍ സീസണില്‍ റിലീസിനായി ഒരുക്കിയ നിരവധി സിനിമകള്‍ പെട്ടിയിലായതോടെ ഓണ്‍ലൈന്‍ റിലീസിന്റെ സാധ്യതകള്‍ തേടി മലയാള സിനിമാ നിര്‍മാതാക്കള്‍. ജ്യോതിക നായികയായ പൊന്‍മകള്‍ വന്താല്‍ എന്ന തമിഴ് സിനിമയുടെ ആമസോണ്‍ പ്രൈമിലൂടെയുള്ള ഓണ്‍ലൈന്‍ റിലീസാണ് ഈ തലത്തിലേക്ക് മാറി ചിന്തിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് സിനിമയായ കുഞ്ഞാലിമരിക്കാര്‍ , മമ്മൂട്ടിയുടെ വണ്‍, ആസിഫിന്റെ കുഞ്ഞെല്‍ദോ, ടൊവിനോയുടെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് തുടങ്ങിയ വിഷു സിനിമകള്‍ റിലീസ് തടസപ്പെട്ടതിന് പിന്നാലെ ഇപ്പോള്‍ റംസാന്‍ റിലീസും അനിശിചിതത്വത്തിലായിരിക്കുകയാണ്. ഇതോടെ വായ്പയെടുത്ത് സിനിമ നിര്‍മ്മിച്ചവര്‍ക്ക് വന്‍ പലിശ ബാധ്യതയും വരുന്ന പശ്ചാത്തലത്തില്‍ നെറ്റ്ഫ്‌ളിക്‌സ് , ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികളുമായി ചില നിര്‍മാതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകളും തുടങ്ങിയെങ്കിലും തമിഴ് ,തെലുങ്ക് ,ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാള സിനിമക്ക് വലിയ വിപണന സാധ്യത ഇല്ലാത്തതിനാല്‍ ഇവരുടെ ഭാഗത്ത് നിന്ന് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ച പ്രതികരണം വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ അത്ര ആശ്വസം നല്‍കുന്നതല്ല.

അതേസമയം ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു. പൊന്‍മകള്‍ വന്താല്‍ ഓണ്‍ലൈന്‍ റിലീസിനെ തുടര്‍ന്ന് സൂര്യ സിനിമകള്‍ക്ക് തീയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും തന്നെ ഓണ്‍ലൈന്‍ റിലീസിനെ തീയേറ്റര്‍ ഉടമകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ടെന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button