CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സുമേഷും രാഹുലും ശിവദയും ഒന്നിച്ച ‘ജവാനും മുല്ലപ്പൂവും’: മെയ് 12ന് ആമസോൺ പ്രൈമിൽ എത്തുന്നു

കൊച്ചി: സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച ‘ജവാനും മുല്ലപ്പൂവും’ മെയ് 12ന് ആമസോൺ പ്രൈമിൽ റിലീസിനെത്തും. നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്.

ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

‘ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം’: മാപ്പ് പറഞ്ഞ് ജൂഡ്

ബികെ ഹരിനാരായണൻ്റെ വരികൾക്ക് ഫോർ മ്യൂസിക്ക്, മത്തായി സുനിൽ എന്നിവർ ചേർന്നാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർഡി (സീബ്രാ ക്രോസിങ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വിപി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മനു മൈക്കൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button