Latest NewsNEWS

ഋഷി കപൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

ശ്വാസതടസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. ഫയ്‌സ്ബുക്കിലൂടെയാണ് താരം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഒരു ഇതിഹാസത്തെ നഷ്ടമായി, ഋഷി കപൂര്‍, ഹൃദയഭേദകം എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

2018 ലാണ് ഋഷി കപൂറിന് അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ യു. എസില്‍ അര്‍ബുദ ചികിത്സ തേടിയ ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയില്‍ തിരികെ എത്തിയത്. നെറ്റ്ഫ്ളിക്സില്‍ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഋഷി കപൂര്‍ അവസാനമായി അഭിനയിച്ചത്. ദീപിക പദുക്കോണിനൊപ്പം ‘ദ് ഇന്റേണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്ത വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button