Latest NewsNEWS

പാബ്ലോക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ട്രോള്‍ മഴ ; കമന്റിട്ടവരുടെ വായ അടപ്പിച്ച് താരം

മലയാളത്തിലെ യുവതാരങ്ങളില്‍ മുന്‍പന്തിയിലുള്ള ടൊവീനോ തോമസ് തന്റെ പുതിയ വളര്‍ത്തു നായയായ പാബ്ലോക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് താരത്തിന് നേരിടേണ്ടി വന്നത് ആരാധകരുടെ വക ട്രോള്‍ മഴയായിരുന്നു. എന്നാല്‍ ചിത്രത്തിനു താഴെ വന്ന് ട്രോളിയവര്‍ക്കെല്ലാം വായ അടപ്പിക്കുന്ന മറുപടികളും താരം നല്‍കി.

ചിലയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ടൊവീനോയുടെ സിനിമകള്‍ റിലീസിനെത്തുമ്പോള്‍ കേരളത്തില്‍ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അടുത്തിടെ എഴുതിയിരുന്നു. ഇത്തരം ചിന്താഗതികള്‍ മനസ്സില്‍ വച്ചാണ് പലരും കമന്റ് ചെയ്തത്. പ്രളയകാലത്ത് സൂപ്പര്‍മാന്‍ പരിവേഷം നല്‍കി കൈയടി ലഭിച്ച താരമായിരുന്നു ടൊവീനോ. അന്ന് താരജാഡയോ ഒന്നും ഇല്ലാതെ താരം ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അത് പലരും വളച്ചൊടിക്കുകയായിരുന്നു. പിന്നീട് ടൊവീനോയുടെ സിനിമകള്‍ റിലീസിനെത്തുമ്പോള്‍ കേരളത്തില്‍ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് പലരും ട്രോളുകയായിരുന്നു.

ഇത് മനസ്സില്‍ വച്ച ചിലര്‍ പാബ്ലോ എന്ന തന്റെ കുഞ്ഞന്‍ വളര്‍ത്തു നായയെ പിടിച്ചു നില്‍ക്കുന്ന പോസ്റ്റിനു കീഴില്‍ ദുരന്ത ട്രോളുകളുമായി വന്നത്. പട്ടിപ്പനി ഉടനെ വരും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ ടൊവീനൊ വിട്ടില്ല നല്ല കിടിലന്‍ മറുപടി തന്നെ നല്‍കി. കമന്റിട്ടയാള്‍ക്ക് പനി വരാതെ നോക്കണേ എന്നാണ് ടൊവീനോ മറുപടി നല്‍കിയത്. ‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ എന്ന് കമന്റിട്ടയാള്‍ക്ക് ‘നിനക്കും’ എന്നാണ് താരം മറുപടി നല്‍കിയത്. ഇതില്‍ രസകരമായ കാര്യംഎന്തെന്നാല്‍ ഇത്തരത്തില്‍ വന്ന കമന്റുകള്‍ക്കെല്ലാം താരം മറുപടി നല്‍കിയെന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button