GeneralLatest NewsMollywood

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ വിദേശത്ത്? താരപുത്രിയെ കുറിച്ചുള്ള അന്വേഷണത്തിനു ചിത്രത്തിനൊപ്പം മറുപടി

ഏപ്രില്‍ അഞ്ചിന് രാജ്യമെമ്ബാടും വിളക്ക് തെളിയിച്ചപ്പോള്‍, തന്റെ വീട്ടിലെ ചിത്രവുമായി നടന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഒപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ മകള്‍ വിസ്മയ ഇല്ലായിരുന്നു

മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട താരകുടുംബമാണ് മോഹന്‍ലാലിന്റെത്. അച്ഛന് പിന്നാലെ മകന്‍ പ്രണവും അഭിനയരംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വാര്‍ഷികം. കൊറോണയെ തുടര്‍ന്ന് മോഹന്‍ലാല്‍ ഭാര്യക്കും മകനുമൊപ്പംചെന്നൈയിലെ വീട്ടിലാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനോടൊപ്പം താരവും കൂടെയുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്നത് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എവിടെയെന്നാണ്.

ഏപ്രില്‍ അഞ്ചിന് രാജ്യമെമ്ബാടും വിളക്ക് തെളിയിച്ചപ്പോള്‍, തന്റെ വീട്ടിലെ ചിത്രവുമായി നടന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഒപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ മകള്‍ വിസ്മയ ഇല്ലായിരുന്നു. അതോടെ വീണ്ടും അന്വേഷണവുമായി ആരാധകര്‍ എത്തി. താര പുത്രി വിദേശത്താണോ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരമായിരിക്കുകയാണ്.

വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിനു താഴെ സുഹൃത്തിനു നല്‍കിയ മറുപടിയുമാണ്‌ ആരാധകരുടെ സംശയത്തിനു തീര്‍പ്പ്‌ കല്പിച്ചത്. വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റിന് താഴെ സുഹൃത്തിന്റെ ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. ‘ഇപ്പോഴും തായ്‌ലന്‍ഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു’ എന്നാണ്.

 

shortlink

Related Articles

Post Your Comments


Back to top button