GeneralLatest NewsMollywood

വീട്ടില്‍ ഉള്ള ഫുഡ് ആണേ, അതും അച്ഛന്റെ കൂടെ.. കൂടുതല്‍ കഴിച്ചാല്‍ പുള്ളി ഒരു വൃത്തികെട്ട നോട്ടം നോക്കും’, ധ്യാന്റെ മറുപടി വൈറല്‍

നടന്‍ അജു വര്‍​ഗ്​ഗീസാണ് ധ്യാനിന്റെ തടി കുറഞ്ഞ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക് ഡൌണിലാണ്. ഈ സമയത്ത് വര്‍ക്ക് ഔട്ട്‌ നടത്തി സമയം ചിലവഴിക്കുകയാണ് പല താരങ്ങളും. കിടിലന്‍ മേക്കോവറിലെത്തി ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

നടന്‍ അജു വര്‍​ഗ്​ഗീസാണ് ധ്യാനിന്റെ തടി കുറഞ്ഞ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്. ‘അടിപൊളി തിരിച്ച്‌ വരവാണ്’ എന്ന് കുറിച്ചാണ് അജു ചിത്രം പങ്കുവച്ചത്. നല്ല വാക്കുകള്‍ക്ക് അജുവിന് നന്ദി പറഞ്ഞ ധ്യാന്‍ ചിത്രത്തിന് താഴെ നല്‍കിയ കമന്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

“ഹോട്ടല്‍ ഒക്കെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉള്ള ഫുഡ് ആണേ… അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്ബോള്‍ കൂടുതല്‍ കഴിച്ചാല്‍ പുള്ളി ഒരു വൃത്തികെട്ട നോട്ടം നോക്കും … അങ്ങനെ ഇങ്ങനെ ആയി! ചോദിച്ചാ വര്‍ക്കൗട്ട് ഡയറ്റ് എന്നൊക്കെ പറയും”, എന്നായിരുന്നു ധ്യാന്റെ കമന്റ്. നിരവധി ആരാധകരാണ് താരത്തിന്റെ കമന്റിന് ലൈക്കടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button