Latest NewsNEWS

ഋഷി കപൂറിനായി പ്രാര്‍ത്ഥനാ യോഗം നടത്തി രണ്‍ബീറും നീതു കപൂറും ; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിനായി പ്രാര്‍ത്ഥനാ യോഗം മുംബൈയില്‍ ശനിയാഴ്ച നടന്നു. ഭാര്യ നീതു കപൂറും മകന്‍ രണ്‍ബീര്‍ കപൂറുമാണ് യോഗം സംഘടിപ്പിച്ചത്. മകള്‍ റിദ്ദിമയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല. പ്രാര്‍ഥനാ യോഗത്തില്‍ ഋഷി കപൂറിന്റെ മാല ചാര്‍ത്തിയ ഫോട്ടോയ്ക്ക് അടുത്ത് അമ്മയും മകനും ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഋഷി കപൂറിന്റെ മകള്‍ റിദ്ദിമ കപൂര്‍ സാഹ്നി മകള്‍ സമാറയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്ന് മുംബൈയില്‍ എത്തിയത് ശനിയാഴ്ച വൈകുന്നേരമായതിനാല്‍ അവര്‍ക്ക് പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ലോക്ക്ഡൗണ്‍ കാരണം പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് റോഡ് മാര്‍ഗം പോകാനായിരുന്നു റിദ്ദിമയ്ക്ക് അനുമതി ലഭിച്ചിരുന്നത്.

https://www.instagram.com/p/B_t9q5lgeI_/?utm_source=ig_embed

രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഏപ്രില്‍ 30 ന് ഋഷി കപൂര്‍ വിട പറഞ്ഞത്. നടന്റെ മൃതദേഹം ശവസംസ്‌കാരത്തിനായി ആശുപത്രിയില്‍ നിന്ന് നേരിട്ട് ചന്ദന്‍വാടി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്‌കാര ചടങ്ങില്‍ 20 പേര്‍ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button