Latest NewsNEWS

വാട്‌സ്ആപ്പില്‍ മോശമായി പെരുമാറിയ നടനെതിരെ നിയമനടപടിക്കൊരുങ്ങി രഞ്ജിനി

വാട്‌സ്ആപ്പിലൂടെ തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങി മലയാളികളുടെ പ്രിയതാരം രഞ്ജിനി. ഇരുവരും അംഗങ്ങളായ ഒരു വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റിനിടെ തന്നെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം വാസുദേവനെതിരെ രഞ്ജിനി പൊലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും താന്‍ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഇതിലൂടെ നടന് വിശദീകരണം നല്‍കാനുള്ള അവസരമൊരുക്കുകയാണ് ചെയ്തതെന്നും ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button