CinemaKollywoodLatest NewsNEWS

ദളപതി അറുപതിയഞ്ച് മുരുകദോസിനൊപ്പം ; തുപ്പാക്കി 2 വരുന്നു

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ആണ് ദളപതിയുടേതായി പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം. അടുത്ത ചിത്രം ആരുടെ കൂടെയാണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും മുരുകദോസിനൊപ്പം 2012-ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗമായിരിക്കും എന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളില്‍ മുന്‍നിരയിലുള്ള ചിത്രമാണ് തുപ്പാക്കി.

ആദ്യ ഭാഗത്തിലെ നായികയായ കാജല്‍ അഗര്‍വാള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് തെലുങ്ക് ചിത്രമായ അല വൈകുണ്ഠപുരംലൂ, ഡിസ്‌കോ രാജ എന്നിവയ്ക്ക് സംഗീതമൊരുക്കിയ ജനപ്രിയ സംഗീതസംവിധായകന്‍ എസ് തമന്‍ ആയിരിക്കും. 2017 ല്‍ അറ്റ്ലി ചിത്രത്തിനായി തമനും വിജയിയും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല. വിജയ്‌ക്കൊപ്പമുള്ള തമന്റെ ആദ്യ ചിത്രമായിരിക്കും ഇത്.

shortlink

Related Articles

Post Your Comments


Back to top button