Latest NewsNEWS

കാറ്റും മഴയും ; പ്ലാവ് വീണ് രജിത് കുമാറിന്റെ വീട് ഭാഗികമായി തകര്‍ന്നു

ബിഗ് ബോസ് 2 ലെ മത്സരാര്‍ത്ഥികളില്‍ ഏറെ ജനപിന്തുണയുള്ള ഒരാളായിരുന്നു ഡോ രജിത്ത് കുമാര്‍. അദ്ദേഹത്തിന് ഈ പരിപാടിയിലൂടെ നിരവധി ആരാധകരെയാണ് നേടി കൊടുത്തത്. താരത്തിനായി സോഷ്യല്‍ മീഡിയയിലടക്കം നിരവധി ഫാന്‍സ് പേജുകളും ഫാന്‍സ് അസോസിയേഷനും രൂപം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അവരെയെല്ലാ വിഷമത്തിലാഴ്ത്തുന്ന ഒരു സന്ദേശവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് (5- 5 – 2020) ഉണ്ടായ കാറ്റിലും മഴയിലും അയല്‍പക്കത്തെ പ്ലാവ് വീണ് തന്റെ വീട് ഭാഗികമായി തകര്‍ന്നു എന്നായിരുന്നു ആ സന്ദേശം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോസ്റ്റിനൊപ്പം അദ്ദേഹം വീടിന്റെ ഇപ്പോഴത്തെ അവസ്ഥയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേര്‍ രജിതിന് ആശ്വാസ വാക്കുകളുമായി രംഗത്തുണ്ട്. വീട് പുനര്‍ നിര്‍മിക്കാം എന്നും സാറിന് കുഴപ്പമില്ലല്ലോ സേഫ് അല്ലെ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close