BollywoodComing SoonLatest NewsNEWS

സോംബി വെബ് സീരിസുമായി ഷാരൂഖ് ഖാന്‍ ; ചിത്രം ഈ മാസം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ്

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന സോംബി ത്രില്ലര്‍ വെബ് സിരീസ് നെറ്റ്ഫ്‌ളിക്‌സില്‍. ബേതാള്‍ എന്ന് പേരിട്ടിരിക്കുന്ന സിരീസ് ഈ മാസം 24നാണ് റിലീസ്. സിരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടുണ്ട്. ഗൗള്‍ എന്ന ഹൊറര്‍ മിനി സിരീസ് നേരത്തെ ഒരുക്കിയ പാട്രിക് ഗ്രഹാം ആണ് ബേതാളിന്റെ ഷോ റണ്ണര്‍.

സീരിസിലെ കഥാപശ്ചാത്തലമായി വരുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂരഗ്രാമമാണ്. രണ്ട് നൂറ്റാണ്ട് പ്രായമുള്ള ഒരു ദുരാത്മാവും ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി ഓഫീസറും സോംബികളുമൊക്കെ കഥയില്‍ പ്രധാന ഘടകളായി വരുന്നുണ്ട്. വിനീത് കുമാര്‍ , ജിതേന്ദ്ര ജോഷി , മഞ്ജിരി പൂപാല , ആഹന കുംറ , സുചിത്ര പിള്ള , സൈന ആനന്ദി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന സ്‌പൈ ത്രില്ലര്‍ നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button