BollywoodCinemaGeneralKollywoodLatest NewsMollywoodNEWSSocial MediaTollywoodWOODs

നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയിൽ ഏറ്റവും അധികം ആൾക്കാർ കണ്ട സിനിമയെന്ന റെക്കോർഡ് ഈ ചിത്രത്തിന് സ്വന്തം

നെറ്റ്ഫ്ലിക്സും മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെപ്പോലെ വൻ ജനപ്രീതിയാർജിച്ചത്

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഒടിടി ഫ്ലാറ്റ്ഫോമാണ് ഇന്ന് നെറ്റ്ഫ്ലിക്സ്. കോവിഡ് കാലത്താണ് നെറ്റ്ഫ്ലിക്സും മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെപ്പോലെ വൻ ജനപ്രീതിയാർജിച്ചത്.

ഇപ്പോൾ തങ്ങളുടെ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം ഏതാണെന്ന് ഔദ്യോ​ഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. അറ്റ്ലി ചിത്രമായ ജവാനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം.

എല്ലാ ഭാഷകളിലെ ചിത്രങ്ങൾ പരി​ഗണിച്ചാലും ഷാരൂഖ് നായകനായെത്തിയ ജവാനാണ് മുന്നിൽ നിൽക്കുന്നത്. സെപ്റ്റംബർ 7 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പിന്നീട് നവംബർ 2 നായിരുന്നു ഒടിടി റിലീസ്. 1000 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണ് ജവാൻ. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയാണ് നായികയായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button