GeneralLatest NewsMollywood

കുടുംബത്തിലേയ്ക്ക് പുതിയ അതിഥി; സന്തോഷവാർത്ത അറിയിച്ച് നടി അനുശ്രീ

ഈ പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെ പാവം നാത്തൂനും കൊടുക്കണമെന്ന് ആരാധകര്‍

നാടന്‍ വേഷങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന നായികയാണ് അനുശ്രീ. ഇപ്പോഴിതാ കുടുംബത്തിലേയ്ക്ക് പുതിയ സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് താരം.

നാത്തൂൻ ഗർഭിണിയാണെന്നും കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നുമായിരുന്നു നടി സമൂഹമാധ്യമത്തിലൂടെ പറയുന്നു.

‘വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പർ വൺ പലഹാരങ്ങള്‍, നമ്പർ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’.–വാർത്ത പങ്കുവച്ച് അനുശ്രീ കുറിച്ചു.

നിരവധി പേരാണ് അനുശ്രീയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്. ഈ പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെ പാവം നാത്തൂനും കൊടുക്കണമെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു

shortlink

Related Articles

Post Your Comments


Back to top button