GeneralLatest NewsMollywood

കാർ പറന്നു പൊങ്ങുന്നതും അപകടത്തിൽ പെടുന്നതും എല്ലാം യഥാർഥം; ഫോറൻസിക്കിന്റെ ക്ലൈമാക്സ് മെയ്ക്കിങ് വിഡിയോ

സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.

മലയാളത്തിന്റെ യുവതാരം ടൊവീനോ തോമസ് നായകനായി എത്തിയ ഹിറ്റ് ചിത്രം ‘ഫോറന്‍സിക്’ കഴിഞ്ഞ ദിവസം ടീവിയില്‍ സംപ്രേക്ഷണം ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടത്.

ക്ലൈമാക്‌സ് രംഗത്തില്‍ ഫോക്‌സ് വാഗന്‍ പോളോയില്‍ ടൊവീനോയുടെ കഥാപാത്രവും വില്ലന്‍ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവില്‍ ഇരുവരു തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാര്‍ അപകടത്തില്‍ പെടുന്ന രംഗം കമ്ബ്യൂട്ടര്‍ ഗ്രാഫിക്‌സ് ആയിരിക്കാം എന്ന സംശയം പ്രേക്ഷകന് ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ക്ലൈമാക്‌സില്‍ കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം തന്നെ യഥാര്‍ത്ഥമായി ചിത്രീകരിച്ചതാണെന്നാണ് മെയ്ക്കിങ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button