Latest NewsNew ReleaseNEWSSongs

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു ഗാനം ; വൈറലായി ‘പതറാതെ പൊരുതിടാം’ ; ഗാനത്തിന്റെ ഭാഗമായി മമ്മൂട്ടിയും സുരേഷ് ഗോപിയും

ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കോവിഡിനെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ലോകം മുഴുവന്‍. ഇപ്പോള്‍ ഇതാ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു ഗാനം ഇറങ്ങിയിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, കരുതലോടെ മടങ്ങിയെത്തുന്ന പ്രവാസികള്‍, നിയമപാലകര്‍, ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിള്‍ സഹകരിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്ന ‘പതറാതെ പൊരുതിടാം’ എന്ന ഗാനം ജനശ്രദ്ധ നേടിയിരിക്കുകയാണ്. പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് ഐ.ജി പി. വിജയന്‍ ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രവാസികള്‍ക്കും മറ്റും ആദരവര്‍പ്പിച്ചു കൊണ്ട് മലയാളത്തിന്റെ സ്വന്തം സുരേഷ്‌ഗോപിയും മമ്മൂട്ടിയും ഗാനത്തിന് മുമ്പും പിമ്പും നരേഷന്‍ നല്‍കി വീഡിയോയുടെ ഭാഗമായിട്ടുണ്ട്. ‘നന്മകള്‍ നിറയും കനിവിന്‍ കടലില്‍ ഈ വഴിയാരോ തുണയായ് തീരും…’എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മലപ്പുറം വളാഞ്ചേരി നിസാര്‍ ആശുപത്രിയിലെ ജീവനക്കാരനായ ശരത് പ്രകാശ് ആണ്. അഡ്വ.അബ്ദുള്‍ ജബാറും,ലിജിന ജോസഫുമാണ് നിര്‍മ്മാതാക്കള്‍.

മ്യൂസിക് ഡയറക്ടറായ മിഥുനോടൊപ്പം ശ്വേത പീതാബര്‍ ആണ് പാടിയത്.ഫഹദ് ഫത്‌ലി ക്യാമറയും,വിപിന്‍ കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. പ്രധാനവേഷങ്ങളില്‍ റാപ്പ് സിങ്ങറും,സിനിമാ താരവുമായ ഹാരിസ് സലീം,സുധര്‍മ്മ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കോവിഡിനെതിരെയുള്ള ഓരോരുത്തരുടേയും ശക്തമായ പോരാട്ടമാണ് ലോകത്തിനു തന്നെ മാതൃകയാകും വിധം നാടിനെ ഉയര്‍ത്തിയതെന്നും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിന് പിന്തുണയാണ് ലക്ഷ്യമാക്കുന്നത് എന്നുമാണ് ഗാനത്തിലൂടെ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button