GeneralLatest NewsTollywood

ആത്മഹത്യയുടെ വക്കില്‍ നിന്ന് രക്ഷിച്ചത് തന്നെ രക്ഷിച്ചത് ആ നടന്‍; തുറന്നു പറഞ്ഞ് ശരത് കുമാര്‍

1990 കളില്‍, ഞാന്‍ വലിയ സാമ്ബത്തിക ബുദ്ധിമുട്ടില്‍ വീണുപോയ സമയം. ഒരു നിര്‍മാതാവ് ഒരു ഓഫര്‍ വച്ചു

മലയാളികള്‍ക്ക് ഏറെ പരിചിതനായ തെന്നിന്ത്യന്‍ നടനാണ്‌ ശരത് കുമാര്‍. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സമയത്ത് തന്നെ സഹായിച്ച നടനെക്കുറിച്ച് ശരത് കുമാര്‍ തുറന്നു പറയുന്നു.

”1990 കളില്‍, ഞാന്‍ വലിയ സാമ്ബത്തിക ബുദ്ധിമുട്ടില്‍ വീണുപോയ സമയം. ഒരു നിര്‍മാതാവ് ഒരു ഓഫര്‍ വച്ചു, ചിരഞ്ജീവിയുമായി ചേര്‍ന്നൊരു സിനിമ, അതിനുവേണ്ടി തെലുഗ് മെഗാതാരത്തിന്റെ ഡേറ്റ് ശരിയാക്കിയാല്‍ എല്ലാ സാമ്ബത്തിക പ്രശ്‌നങ്ങളും തീര്‍ക്കാം.” ഈ വാക്കുകള്‍ കേട്ട് ചിരഞ്ജീവിയെ കാണാന്‍ പോയ സംഭവത്തെക്കുറിച്ചാണ് താരം പങ്കുവച്ചത്.

നിര്‍മാതാവ് മുന്നോട്ടുവച്ച ഓഫര്‍ സ്വീകരിച്ചുകൊണ്ട് ചിരഞ്ജീവിയെ കാണാന്‍ അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ചെന്നത്. ശരത്ത് കുമാറിനെയും കൂട്ടി തന്റെ വീട്ടില്‍ പോയി കാര്യങ്ങള്‍ സംസാരിച്ചു. ശരത് കുമാര്‍ തന്റെ സാഹചര്യം തുറന്നു പറഞ്ഞു. താന്‍ മുന്നോട്ടു വച്ച്‌ ആവശ്യം ഒട്ടും താമസമില്ലാതെയാണ് ചിരഞ്ജീവി സമ്മതിച്ചത്. കോള്‍ ഷീറ്റ് തന്നു, അതും പ്രതിഫലത്തെക്കുറിച്ച്‌ ഒരക്ഷരം പോലും ചോദിക്കാതെ, ശരത് കുമാര്‍ വികാരാധീതനായി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button