GeneralLatest NewsNEWSTollywoodWOODs

പദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി തെന്നിന്ത്യൻ സൂപ്പര്‍താരം ചിരഞ്ജീവി

200 മില്യണ്‍ യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കുടുംബസമേതം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ സുരേഖ, ചെറുമകള്‍ എന്നിവര്‍ക്കൊപ്പം പുലര്‍ച്ചെ 5.30 ഓടെയാണ് ക്ഷേത്രത്തില്‍ എത്തിയ ഇദ്ദേഹം ഹനുമാന് വെണ്ണ മുഴുക്കാപ്പ് നടത്തി.

ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ വി.മഹേഷ്, മാനേജര്‍ ബി.ശ്രീകുമാര്‍ എന്നിവ‌ര്‍ ചേര്‍ന്ന് ചിരഞ്ജീവിയെ സ്വീകരിച്ചു. ഒരു ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് ചിരഞ്ജീവി തിരുവനന്തപുരത്തെത്തിയത്.

READ ALSO: ലിയോയിൽ റേപ് പറ്റിയില്ലെന്നു നടൻ മൻസൂർ അലിഖാൻ, അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്ന് തൃഷ

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളാണ് കൊനിഡേല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവി. 200 മില്യണ്‍ യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1990കളില്‍ ഒരു കോടി രൂപയായിരുന്നു താരം പ്രതിഫലം വാങ്ങിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button