GeneralLatest NewsNEWSTollywoodWOODs

ചിത്രം വൻ പരാജയം, ചെക്ക് മാറാതെ ചിരഞ്ജീവി? പത്തുകോടി വേണ്ടെന്ന് തീരുമാനം !!

അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ഭോല ശങ്കര്‍

ചിരഞ്ജീവി നായകനായ ഭോല ശങ്കര്‍ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്. ചിത്രത്തിന് ചിരഞ്ജീവി മുഴുവന്‍ പ്രതിഫലമായി ചോദിച്ചത് 65 കോടിയായിരുന്നു. എന്നാൽ, ചിത്രം പരാജയമായതിനാൽ രഞ്ജീവി പ്രതിഫലത്തില്‍ വലിയൊരു കുറവ് വരുത്തിയിരിക്കുകയാണ് എന്ന പുതിയ റിപ്പോർട്ട് പുറത്ത്.

read also: ‘ഞാൻ ചെയ്താൽ കോമഡിയാകുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് എന്റെ ഈ സിനിമ’: വെളിപ്പെടുത്തലുമായി നീരജ് മാധവ്

ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരം ചിരഞ്ജീവി അഭിനയിച്ച കഴിഞ്ഞ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 55 കോടി ആയിരുന്നു. ബോക്സ് ഓഫീസില്‍ വിജയമായിരുന്നു ഈ ചിത്രം. ആയതിനാല്‍ ഭോലാ ശങ്കറില്‍ ചിരഞ്ജീവി 60- 65 കോടിയാണെന്ന് ഭോല ശങ്കര്‍ എന്ന ചിത്രത്തിനായി ചോദിച്ചത്. ചിരഞ്ജീവിയുടെ പ്രതിഫലം പല ഗഡുക്കളായാണ് നിര്‍മ്മാതാവ് നല്‍കിയത്. അതിൽ അവസാനം കൈമാറിയ ഒരു 10 കോടിയുടെ ചെക്ക് താരം ഇത് വരെ മാറിയിട്ടില്ല. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ നിരീക്ഷിച്ച ചിരഞ്ജീവി ആ 10 കോടി വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആയ ഭോലാ ശങ്കറിനു വിതരണക്കാര്‍ മുടക്കിയത് 76 കോടിയാണ്. എന്നാല്‍ ഭോലാ ശങ്കറിന് നേടാനായത് 7 കോടി മാത്രമാണ്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ നേരിടുന്നത് 60 കോടിയുടെ നഷ്ടമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button